ഗവർണർമാർ ആർഎസ്എസ് പ്രചാരകരമായി മാറി, സംസ്ഥാനങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നു: എസ് രാമചന്ദ്രൻ പിള്ള

കശ്മീരിൽ കേന്ദ്ര സർക്കാർ മറ്റു മതസ്ഥരെ കുടിയേറ്റുകയാണ്, മുസ്ലിം ഭൂരിപക്ഷം കുറയ്ക്കാന്‍ കശ്മീരിനെ പിളര്‍ത്തുന്നു

കോട്ടയം: രണ്ടാം മോദി സർക്കാർ അമിതാക്രമണ സ്വഭാവം കാണിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ഗവർണർമാർ ആർഎസ്എസ് പ്രചാരകരമായി മാറിയെന്നും സംസ്ഥാനങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നുവെന്നും കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ രാമചന്ദ്രൻ പിള്ള പറഞ്ഞു. പാർലമെന്റും ജൂഡീഷ്യറിയും സർക്കാരിന്റെ തടവു പുള്ളികളായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേൽ പലസ്തീനിൽ ചെയ്തതു പോലെ കശ്മീരിൽ കേന്ദ്ര സർക്കാർ മറ്റു മതസ്ഥരെ കുടിയേറ്റുകയാണെന്നും മുസ്ലിം ഭൂരിപക്ഷം കുറയ്ക്കാന്‍ കശ്മീരിനെ പിളര്‍ത്തുകയാണെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു. ഗോമാതാവ് പരിശുദ്ധമെന്ന് മോദി പറഞ്ഞത് ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് നാണക്കേടാണെന്നും ചില ബിംബങ്ങള്‍ ഉപയോഗിച്ച് ജനത്തെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇ-മെയിലില്‍ ഒമിക്രോൺ വാര്‍ത്തകളിലൂടെ മാല്‍വെയര്‍ കടത്തിവിട്ട് സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു: റിപ്പോർട്ട്

‘ഹിന്ദു രാഷ്ട്ര പ്രചാരണ വേലയെ ഹിന്ദു രാജ്യ പ്രചാരണം കൊണ്ട് നേരിടാനാണ് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നത്. അമിതാധികാരവും കുടുംബാധിപത്യവും നിറഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അപ്രസക്തമാണ്. അവര്‍ക്ക് ബിജെപിയെ നേരിടാന്‍ കഴിയില്ല’. എസ് രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.

Share
Leave a Comment