മംഗളൂരു: ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ കാവി ഷാളണിഞ്ഞ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് കോളേജ് അധികൃതർ.
കര്‍ണാടകയിലെ ചിക്കമഗംളൂരു ജില്ലയിലെ ബലഗാഡി ഗവ. കോളജിൽ ഹിജാബും കാവി ഷാളും നിരോധിക്കാന്‍ അധ്യാപക-രക്ഷാകര്‍തൃ യോഗത്തില്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പള്‍ അനന്ത് മൂര്‍ത്തി അറിയിച്ചു. നിയമം ലംഘിച്ചാല്‍ കോളജില്‍നിന്ന് പിരിച്ചുവിടുന്നതിന് കാരണമാകുമെന്നും അധികൃതർ അറിയിച്ചു.
ക്ലാസ് മുറികളില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ ജനുവരി 4നാണ് കാവി നിറത്തിലുള്ള ഷാളുകള്‍ ധരിച്ച്അമ്പതോളം എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എണ്ണൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിന്റെ പ്രവേശന കവാടത്തില്‍ കുത്തിയിരുന്ന് എബിവിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് അധികൃതരുടെ തീരുമാനം.
Post Your Comments