Latest NewsNewsIndia

സര്‍ക്കാര്‍-സ്വകാര്യ കോളേജുകളില്‍ ഡ്രസ് കോഡ് നടപ്പാക്കുന്നു: നയം വ്യക്തമാക്കി മദ്ധ്യപ്രദേശ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: എല്ലാ സര്‍ക്കാര്‍, സ്വകാര്യ കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കാനുള്ള തീരുമാനവുമായി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. ഡ്രസ് കോഡ് നടപ്പിലാക്കിയതിന് ശേഷം മറ്റേതെങ്കിലും മതാചാരപ്രകാരമുള്ള വസ്ത്രധാരണത്തിന് വിദ്യാലയങ്ങളില്‍ നിരോധനമുണ്ടാകുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കര്‍ണാടക ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഹിജാബ് വിവാദം വിവാദമായതിന് പിന്നാലെയാണ് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്

Read Also: വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ ക്രെഡിറ്റ് എടുക്കുന്നത്: കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബുര്‍ഖ, ഹിജാബ് തുടങ്ങിയ വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യത്യാസം സൃഷ്ടിക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം. മദ്ധ്യപ്രദേശില്‍ 50% കോളേജുകളില്‍ മാത്രമാണ് ഡ്രസ് കോഡ് ഉള്ളത് . ഈ മാസം അവസാനം ആരംഭിക്കുന്ന പുതിയ അക്കാദമിക് സെഷന്‍ മുതല്‍ പുതിയ യൂണിഫോം കോഡ് നടപ്പിലാക്കുമെന്ന് ഇന്ദര്‍ സിംഗ് പര്‍മര്‍ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം തങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ ഞങ്ങള്‍ അനുയോജ്യമായ ഒരു ഡ്രസ് കോഡ് നടപ്പിലാക്കും. ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ടാകില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും കോളേജില്‍ ഡ്രസ് കോഡിന്റെ പോസിറ്റീവും പ്രാധാന്യവും ചര്‍ച്ച ചെയ്യും . പുറത്ത് നിന്ന് ആരും കോളേജില്‍ വരാതിരിക്കാനും ഡ്രസ് കോഡ് സഹായകമാകും’, ഇന്ദര്‍ സിംഗ് പര്‍മര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button