
ചെന്നൈ: രാജ്യത്ത് തമിഴ്‌നാട്ടില്‍ മാത്രം 11 മെഡിക്കല്‍ കോളേജ് തുറന്നത് ആരോഗ്യരംഗത്തെ ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മെഡിക്കല്‍ കോളേജുകളുടെ ഉദ്ഘാടനത്തില്‍ തന്റെ തന്നെ റെക്കോഡുകള്‍ തകരുന്നതില്‍ സന്തോഷമെന്നും നരേന്ദ്രമോദി പറഞ്ഞു. തമിഴ്നാട്ടിലെ മെഡിക്കല്‍ കോളേജുകളുടെ ശൃംഖല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മുഖ്യമന്ത്രി സ്റ്റാലിന്‍ പങ്കെടുത്ത ചടങ്ങില്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
Read Also :ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ വിജയിക്കും: കരസേനാ മേധാവി ജനറല്‍ എംഎം നരവാനെ
രാജ്യത്തെ ആരോഗ്യരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് നടക്കുന്നത്. ഒറ്റ ദിവസം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലായി അനേകായിരം രോഗികള്‍ക്കാണ് ആശ്വാസമാകുന്നത്. എല്ലായിടത്തും മികച്ച ആരോഗ്യ സംവിധാനം ഉയരുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുണ്ടാകുന്നതിലൂടെ സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തമിഴ്നാട്ടിലെ ആരോഗ്യരംഗത്തുണ്ടായിരിക്കുന്നത് വന്‍ കുതിച്ചുചാട്ടമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
Post Your Comments