ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചു

സുനീര്‍, സുല്‍ഫിര്‍ എന്നിവര്‍ ചേര്‍ന്നാണ് മാലിക്കിനെ ആക്രമിച്ചത്

തിരുവനന്തപുരം: നെടുമങ്ങാട് അഴിക്കോട് യുവാവിനെ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനെയാണ് വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചത്. സുനീര്‍, സുല്‍ഫിര്‍ എന്നിവര്‍ ചേര്‍ന്നാണ് മാലിക്കിനെ ആക്രമിച്ചത്.

Read Also : പെരിയ ഇരട്ടക്കൊലപാതകം: 24 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി, ജയില്‍ മാറ്റം വേണമെന്ന അപേക്ഷ 25ന് പരിഗണിക്കും

സുനീറിന്റെയും സുല്‍ഫിറിന്റെയും കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. അക്രമി സംഘത്തില്‍ മാലിക്ക് ഉണ്ടെന്നാരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോയത്. യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. തലസ്ഥാനത്ത് ഗുണ്ടാക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button