കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ 24 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. എറണാകുളം സിജെഎം കോടതിയാണ് രണ്ടാഴ്ചത്തേക്ക് കൂടി പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് റിമാന്‍ഡ് നീട്ടിയത്. അതേസമയം ഒന്നാം പ്രതി ഉള്‍പ്പടെ 11 പേരെ കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 25 ലേക്ക് മാറ്റി.
Read Also : ധീരജിന്റെ മരണത്തില്‍ ഇടതുപക്ഷത്തിന് ദുഃഖമല്ല ആഹ്ലാദമാണ്: പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ സുധാകരന്‍
നിലവില്‍ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കാക്കനാട് ജയിലിലുമാണുള്ളത്. ഇതില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഒന്നാം പ്രതി ഉള്‍പ്പെടെ പതിനൊന്ന് പേരുള്ളത്. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റണമെന്നാണ് സിബിഐ അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്.
കാക്കനാട് ജയിലില്‍ കഴിയുന്ന പ്രതികളായ സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ്, പാര്‍ട്ടി പ്രവര്‍ത്തകരായ വിഷ്ണു സുര, ശാസ്താമധു, റെജി വര്‍ഗീസ്, ഹരിപ്രസാദ്, എന്നിവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടും അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ രണ്ട് അപേക്ഷകളുമാണ് കോടതി പരിഗണിച്ചത്.
Post Your Comments