Latest NewsCricketNewsSports

അഹന്ത ക്രിക്കറ്റ് കിറ്റില്‍ ഉപേക്ഷിച്ച് ഇറങ്ങിയതാണ് കോഹ്‌ലിയ്ക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത്: ഗംഭീർ

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിലെ വിരാട് കോഹ്‌ലിയുടെ മികച്ച പ്രകടനത്തിന്റെ കാരണം വെളിപ്പെടുത്തി മുന്‍ ഇന്ത്യൻ താരം ഗൗതം ഗംഭീര്‍. തന്റെ അഹന്ത ക്രിക്കറ്റ് കിറ്റില്‍ ഉപേക്ഷിച്ച് ഇറങ്ങിയതാണ് ക്രീസില്‍ കോഹ്‌ലിയ്ക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞതെന്ന് ഗംഭീര്‍ പറയുന്നു.

‘ഇംഗ്ലണ്ട് പര്യടനത്തിന് പോകുമ്പോള്‍ ഇന്ത്യയില്‍ത്തന്നെ നിങ്ങളുടെ അഹന്ത ഉപേക്ഷിക്കണമെന്ന് വിരാട് കോഹ്‌ലി പല തവണ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കോഹ്‌ലി തന്റെ അഹന്ത ക്രിക്കറ്റ് കിറ്റില്‍ ഉപേക്ഷിച്ച് ഇറങ്ങി മികച്ച പ്രകടനം നടത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ഇന്ത്യയുടെ വിജയകരമായ പരമ്പരയാണ് കോഹ്‌ലി ഓര്‍മ്മിപ്പിക്കുന്നത്.’

Read Also:- കരളിനെ സംരക്ഷിക്കാന്‍ അഞ്ച് മികച്ച ഫുഡുകള്‍..!

‘ഇംഗ്ലണ്ടില്‍ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തുകളെ അവന്‍ ഷോട്ടുകള്‍ കളിച്ചെങ്കിലും പന്തുകള്‍ ഒഴിവാക്കാനും ശ്രദ്ധിച്ചു. കേപ്ടൗണിലും അവന്‍ അതേ രീതിയില്‍ തന്നെയാണ് ചെയ്തത്. ഓഫ് സ്റ്റംപിന് പുറത്തെ പന്തുകള്‍ ഒഴിവാക്കി. ഓരോ പന്തിലും ബോളര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കാതെ തന്റെ അഹന്തയെ പിടിച്ചുനിര്‍ത്തി’ ഗംഭീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button