MalappuramNattuvarthaLatest NewsKeralaNews

തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ യ​ന്ത്രം ത​ക​രാ​റി​ലാ​യി കുടുങ്ങി: താഴെയിറങ്ങാനാകാതെ കുഴഞ്ഞ് യുവാവ് മരിച്ചു

കെ.​എ​സ്.​ആ​ർ.​ടി.​സി കോ​ഴി​ക്കോ​ട് ഡി​പ്പോ ഡ്രൈ​വ​ർ പ​യ്യ​ടി​മേ​ത്ത​ൽ ചി​റ​ക്ക​ൽ ഫൈ​സ​ലാ​ണ് (45) മരിച്ചത്

പ​ന്തീ​രാ​ങ്കാ​വ്: വീ​ട്ടു​വ​ള​പ്പി​ലെ തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ യ​ന്ത്രം ത​ക​രാ​റി​ലാ​യി കുടുങ്ങിയ ആൾ കുഴഞ്ഞ് മ​രി​ച്ചു. കെ.​എ​സ്.​ആ​ർ.​ടി.​സി കോ​ഴി​ക്കോ​ട് ഡി​പ്പോ ഡ്രൈ​വ​ർ പ​യ്യ​ടി​മേ​ത്ത​ൽ ചി​റ​ക്ക​ൽ ഫൈ​സ​ലാ​ണ് (45) മരിച്ചത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെയാണ് സംഭവം.

വീ​ട്ടു​വ​ള​പ്പി​ലെ തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് തെ​ങ്ങി​ൽ​ ത​ന്നെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും തെ​ങ്ങു​ക​യ​റ്റ ​യ​ന്ത്ര​ത്തി​ൽ കാ​ൽ കു​ടു​ങ്ങി​യ​തി​നാ​ൽ താ​ഴെ ഇ​റ​ക്കാ​നാ​യി​ല്ല.

Read Also : മുഖ്യമന്ത്രിയുടെ യാത്ര പ്രതിസന്ധിയില്‍?: അമേരിക്കയില്‍ മിന്നല്‍ പ്രളയം, ഹൈവേകളും മൗണ്ടന്‍ പാസുകളും അടച്ചു

തെ​ങ്ങി​ൽ ക​യ​റിയ യുവാക്കൾ ഫൈ​സ​ലി​നെ മ​ര​ത്തോ​ടു ചേ​ർ​ത്ത് താ​ഴെ വീ​ഴാ​തെ നി​ർ​ത്തി​യെ​ങ്കി​ലും അ​ര​മ​ണി​ക്കൂ​റി​ല​ധി​കം തെ​ങ്ങി​ൽ കു​ടു​ങ്ങി​യ ഫൈ​സ​ൽ ത​ള​ർ​ന്ന് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. തുടർന്ന് മീ​ഞ്ച​ന്ത​യി​ൽ​ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യ​ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കി​യ​ത്.

ഭാ​ര്യ: ഹ​ബീ​ബു​ന്നീ​സ. മാ​താ​വ്: ഖ​ദീ​ജ. മ​ക്ക​ൾ: ഫ​ഹീം ആ​ദി​ൽ, ഷ​ഹീം ആ​ദി​ൽ, അ​മീ​ൻ അ​ബ്ദു​ല്ല, ഹി​ദാ​യ​ത്തു​ല്ല. സ​ഹോ​ദ​രി: സെ​റീ​ന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button