KeralaUSALatest NewsInternational

മുഖ്യമന്ത്രിയുടെ യാത്ര പ്രതിസന്ധിയില്‍?: അമേരിക്കയില്‍ മിന്നല്‍ പ്രളയം, ഹൈവേകളും മൗണ്ടന്‍ പാസുകളും അടച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത ദിവസം ചികിത്സക്കായി എത്തുന്ന മിനിസോട്ടയിലെ മായോ ക്ലിനിക്കിന്റെ ഭാഗങ്ങളിലും പ്രളയം ഉണ്ടായിട്ടുണ്ട്.

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മിന്നല്‍ പ്രളയം . സിയാറ്റിലിലും വാഷിംഗ്ടണിലും കനത്ത നാശനഷ്ടം. മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്ത കനത്ത മഴയില്‍ നഗരങ്ങളില്‍ വന്‍ പ്രളയമാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ട് നശിച്ചു. അതേസമയം,  മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത ദിവസം ചികിത്സക്കായി എത്തുന്ന മിനിസോട്ടയിലെ മായോ ക്ലിനിക്കിന്റെ ഭാഗങ്ങളിലും പ്രളയം ഉണ്ടായിട്ടുണ്ട്.

അതിനാല്‍ ചിലപ്പോള്‍ പിണറായി യാത്ര മാറ്റിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി ജനുവരി 15നാണ് അമേരിക്കയിലേക്ക് ചികിത്സയ്ക്കായി തിരിക്കുന്നത്. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. നേരത്തെ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടര്‍പരിശോധനകള്‍ക്കായാണ് വീണ്ടും പോകുന്നത്. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടാകും.

പ്രളയം രൂക്ഷമായതോടെ രണ്ടു നഗരങ്ങളിലെയും ഹൈവേകളും മൗണ്ടന്‍ പാസുകളും താല്‍ക്കാലികമായി അടച്ചു. അമേരിക്കയിലെ കനത്ത മഞ്ഞുവീഴ്ച്ചയും വെള്ളപ്പെക്കത്തിന്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. മിന്നല്‍ പ്രളയം എന്നാണ് ഈ അപകടത്തെ അമേരിക്കയിലെ കാലവസ്ഥ നിരീക്ഷകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രളയ സ്ഥലത്തുനിന്നും ഇതുവരെ ലക്ഷക്കണക്കിന് ആള്‍ക്കാരെയാണ് ഒഴിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button