ThiruvananthapuramLatest NewsKeralaNattuvarthaNews

ബുള്ളി ബായ്: സംഘ്പരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമം, അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: മുസ്ലിം സ്ത്രീകൾക്കെതിരെ സംഘ്പരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമങ്ങളിൽ യഥാർഥ പ്രതികളെയും ആസൂത്രകരെയും പിടികൂടുന്നതിനാവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി.

ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ സമൂഹ്യപ്രവർത്തകരായ മുസ്ലിം സ്ത്രീകളുടെ ഫോട്ടോകൾ പ്രചരിപ്പിച്ചുകൊണ്ട് ലൈംഗിക, വംശീയ ആക്രമണം നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ആയിഷ റെന്ന, വിദ്യാർത്ഥികളായ ലദീദ ഫർസാന, നിദ പർവീൻ എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

നടി ആക്രമിക്കപ്പെട്ട വിഷയം അഞ്ചു വർഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു: സന്തോഷ് പണ്ഡിറ്റ്
തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഈ അപവാദ പ്രചരണങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കേസ് നടപടികളിൽ ആവശ്യമായ സമ്മർദം നൽകാൻ ഇടപെടണമെന്നും വിദ്യാർഥികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നേരത്തെ ഇതേ വിഷയത്തിൽ വിദ്യാർഥികൾ സംസ്ഥാന വനിതാ കമ്മീഷനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കും പരാതി സമർപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button