KollamKeralaNattuvarthaLatest NewsNewsCrime

വിസ്മയ കേസില്‍ ഇന്ന് വിചാരണ ആരംഭിക്കും: സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

ഉത്രാക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മോഹന്‍ രാജ് തന്നെയാണ് വിസ്മയ കേസിലും പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്

കൊല്ലം: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിയായ വിസ്മയ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ വിചാരണ ഇന്ന് തുടങ്ങും. കൊല്ലം പോക്സോ കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമനെ കോടതി ഇന്ന് വിസ്തരിക്കും. ഉത്രാക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മോഹന്‍ രാജ് തന്നെയാണ് വിസ്മയ കേസിലും പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്.

Read Also : ഒരേസമയം 4 പേരുമായി ബന്ധപ്പെടാൻ ഭാര്യമാരെ നിർബന്ധിക്കും: സമ്മതിക്കുന്നത് കുടുംബം തകരാതിരിക്കാൻ! പിന്നീട് ക്രൂര പീഡനം

വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ജീവനക്കാരനും കേസിലെ ഏക പ്രതിയുമായ കിരണ്‍കുമാറിനെതിരെ സ്ത്രീധന പീഡനം, സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ ഉള്‍പ്പെടെ ഒമ്പത് വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. വിസ്മയയെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദന്‍, വിസ്മയയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നാല്‍പതിലധികം സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളാണ് കേസിലെ പ്രധാന ഡിജിറ്റല്‍ തെളിവുകള്‍. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ വിസ്മയ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ വിസ്മയയുടെ ഭര്‍ത്താവ് ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button