Latest NewsNewsIndia

കോൺഗ്രസാണ് ഏക സാധ്യത, ബിജെപി പരാജയമെന്ന് കനയ്യ കുമാർ

പനാജി : യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ബിജെപിയുടെ ‘ഇരട്ട എഞ്ചിന്‍’ (മോദി,അമിത് ഷാ) പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. ഗോവയിലെ ബഹുജന്‍ സംവാദ് പരിപാടിയില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.

‘ബിജെപിയുടെ ഇരട്ട എഞ്ചിന്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, ബീഹാറിലെ യുവാക്കള്‍ ജോലി തേടി ഗോവയില്‍ പ്രവേശിക്കില്ലായിരുന്നു. ബിഹാറിലും കേന്ദ്രത്തിലും ബിജെപി ഭരിക്കുന്നു, എന്തുകൊണ്ടാണ് ഈ രണ്ട് എഞ്ചിനുകളും പരാജയപ്പെട്ടത്?’- കനയ്യ ചോദിച്ചു.

Read Also  :  കുസൃതി കാണിച്ചതിന് അഞ്ചരവയസ്സുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു

ഗോവയില്‍ ഖനനം പുനരാരംഭിക്കുന്നതിലും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലും സര്‍ക്കാര്‍ പരാജയം ആണ്. പത്ത് വര്‍ഷത്തെ അധികാരത്തിന്റെയും വികസനത്തിന്റെയും കെട്ടുകാഴ്ചകള്‍ ആണ് നികുതി ദായകരുടെ ചിലവില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും കനയ്യ പറഞ്ഞു. കോൺഗ്രസാണ് ഏക സാധ്യതയെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button