Latest NewsNewsLife StyleHealth & Fitness

കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാൻ ഇതാ ഒരു എളുപ്പവഴി

പുതിനയിലയുടെ നീരും അല്‍പം നാരങ്ങ നീരും ചേര്‍ത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകള്‍ മാറാനും വരണ്ട ചര്‍മം ഇല്ലാതാക്കാനും സഹായിക്കും

പുതിനയില കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാൻ വളരെ ഉപകാരപ്രദമാണ്. പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം.

പുതിനയിലയുടെ നീരും അല്‍പം നാരങ്ങ നീരും ചേര്‍ത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകള്‍ മാറാനും വരണ്ട ചര്‍മം ഇല്ലാതാക്കാനും സഹായിക്കും.

മഞ്ഞള്‍ പൊടി, ചെറുപയര്‍ പൊടി, പുതിനയിലയുടെ നീര് എന്നിവ ഒരുമിച്ച്‌ ചേര്‍ത്ത് ദിവസവും 20 മിനിറ്റ് കണ്ണിന് താഴേ ഇടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക. ആഴ്ച്ചകള്‍ കൊണ്ട് തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും.

Read Also : പോരാട്ടം സർക്കാരും ഗവർണറും തമ്മിൽ, പ്രതിപക്ഷം ശിഖണ്ഡിയുടെ റോളിൽ: രൂക്ഷ വിമർശനവുമായി വി മുരളീധരൻ

മുട്ടയുടെ വെള്ള, പുതിനയിലയുടെ നീര് എന്നിവ ചേര്‍ത്ത് കണ്ണിന് താഴെ മസാജ് ചെയ്യുന്നത് കറുത്ത പാട് മാറാന്‍ വളരെ നല്ലതാണ്. 10 മിനിറ്റെങ്കിലും മസാജ് ചെയ്യാന്‍ ശ്രമിക്കുക.

ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് താഴെ ആല്‍മണ്ട് ഓയില്‍ പുരട്ടുന്നത് കറുത്ത നിറം മാറാന്‍ നല്ലതാണ്. ദിവസവും ഐസ് ഉപയോ​ഗിച്ച്‌ മസാജ് ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്ത നിറം മാറി കിട്ടാന്‍ ​ഗുണം ചെയ്യും.

ടീ ബാഗുകള്‍ ഉപയോഗിക്കുക. അടഞ്ഞ കണ്ണുകളില്‍ തണുത്ത ചായ ബാഗുകള്‍ പ്രയോഗിക്കുക. വെള്ളരിക്ക കണ്ണിന് മുകളില്‍ വയ്ക്കുന്നത് തണ്ണുപ്പ് കിട്ടാന്‍ നല്ലതാണ്.

തക്കാളി നീര്, മഞ്ഞള്‍, നാരങ്ങ നീര് എന്നിവ ഒരുമിച്ച്‌ ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടുക. കറുത്ത പാട് മാറാന്‍ സഹായിക്കും. ഉരുളക്കിഴങ്ങിന്റെ നീര് പുരട്ടുന്നതും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button