KeralaLatest NewsNews

പറളിയില്‍ സഹപാഠിയുടെ മര്‍ദ്ദനത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടമായി

പാലക്കാട് : പാലക്കാട് പറളിയില്‍ സഹപാഠിയുടെ മര്‍ദ്ദനത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടമായി. കിണാവല്ലൂര്‍ സ്വദേശിയായ പറളി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ഇടത് കണ്ണിന്റെ കാഴ്ച 40% നഷ്ടമായത്. 2024 നവംബറിലായിരുന്നു ആക്രമണം നടന്നത്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ സഹപാഠിയെ നിലത്ത് വീഴ്ത്തിയ ശേഷം കുട്ടിയുടെ കണ്ണില്‍ ഇടിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനാല്‍ നടപടി സ്വീകരിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതായി കുട്ടിയുടെ പിതാവ് പറയുന്നു.

Read Also: പ്രതികളുടെ രക്ഷിതാക്കള്‍ സ്വാധീനമുള്ളവര്‍; ഷഹബാസിന്റെ പിതാവ്

ഒപ്പം ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചതില്‍ അധ്യാപിക ഫോണ്‍ സംഭാഷണത്തിലൂടെ തന്റെ അമര്‍ഷവും പ്രകടിപ്പിച്ചിരുന്നു. ആക്രമിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബം പൈസ വാഗ്ദാനം ചെയ്തിട്ടും എന്തിന് നിയമനടപടിക്ക് പോയെന്നും അധ്യാപിക ഫോണിലൂടെ ചോദിക്കുന്നുണ്ട്. നിയമനടപടിക്ക് പോയതിനാല്‍ ഈ സംഭവത്തില്‍ സ്‌കൂള്‍ നടപടി സ്വീകരിക്കില്ലെന്ന് എച്ച് എം അറിയിച്ചിട്ടുണ്ടെന്ന്, സ്‌കൂളിലെ അധ്യാപിക കുട്ടിയുടെ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button