Latest NewsNewsIndia

യുവതിയുടെ കണ്ണില്‍ ജീവനുള്ള വിര

ഭോപ്പാല്‍: മധ്യപ്രദേശില്‍ 35 വയസ്സുകാരിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു. സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിരയെ പുറത്തെടുത്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവരുടെ കാഴ്ചശക്തിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കാഴ്ച കുറഞ്ഞു വരികയും കണ്ണ് പലപ്പോഴും ചുവന്നു തുടുത്തു ഇരിക്കുകയും ചെയ്തു. നിരവധി ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല.

Read Also: സംസ്ഥാനത്ത് ചൂട് കൂടുന്നു: 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത

കാഴ്ച ശക്തി കൂടുതല്‍ മോശപ്പെട്ടപ്പോള്‍ പരിശോധനയ്ക്കായി സ്ത്രീ എയിംസ് ഭോപ്പാലിലേക്ക് എത്തുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം, യുവതിയുടെ കണ്ണിനുള്ളില്‍ ഒരു ഇഞ്ച് നീളമുള്ള ഒരു വിര നീങ്ങുന്നത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. കണ്ണിനുള്ളിലെ വിട്രിയസ് ജെല്ലിലാണ് ഈ വിര ജീവിച്ചിരുന്നത്. ഇത്തരം കേസുകള്‍ വളരെ അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭോപ്പാലിലെ എയിംസിലെ ചീഫ് റെറ്റിന സര്‍ജനായ ഡോ. സമേന്ദ്ര കാര്‍ക്കൂറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. വിര രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സുരക്ഷിതമായി അതിനെ നീക്കം ചെയ്യാന്‍, ഡോക്ടര്‍മാര്‍ ആദ്യം ഉയര്‍ന്ന കൃത്യതയുള്ള ലേസര്‍ ഉപയോഗിച്ച് കണ്ണിന് ദോഷം വരുത്താതെ വിരയുടെ ചലനം തടഞ്ഞു. അതിനുശേഷം, വിട്രിയോ-റെറ്റിനല്‍ സര്‍ജറി ടെക്‌നിക് ഉപയോഗിച്ച് അവര്‍ അത് ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button