കോഴിക്കോട്: സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ ശിഖണ്ഡിയുടെ റോളാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെക്കൊണ്ട് പറയിച്ചത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ അക്കമിട്ടു നിരത്തിയ ചോദ്യങ്ങൾക്കു മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചുനടക്കുമ്പോൾ പ്രതിപക്ഷ നേതാവ് സർക്കാരിനെ സഹായിക്കാൻ ദിവസവും പത്രസമ്മേളനം വിളിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.
മന്ത്രിക്കു പകരം ഗവർണർ രാജിവയ്ക്കണമെന്നാണ് സതീശൻ പറയുന്നതെന്നും പുനർജനി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സതീശൻ മുഖ്യമന്ത്രിയെ പേടിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. തിരിച്ചു ചോദ്യം ചോദിക്കാൻ കഴിവില്ലാത്ത ഒരുകൂട്ടം ആളുകളുടെ മുന്നിലാണ് മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതെന്നും ഡിപിആർ പുറത്തുവിടാത്ത പദ്ധതി ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.
സാമ്പത്തികമായി തകര്‍ന്നടിഞ്ഞ പാകിസ്താനില്‍ സമാന്തര സംവിധാനമായി ക്രിപ്‌റ്റോകറന്‍സി
‘പദ്ധതിയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തുടനീളം രൂപീകരിച്ചിട്ടുള്ള ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളോടായിരുന്നു മുഖ്യമന്ത്രി ചർച്ച നടത്തേണ്ടിയിരുന്നത്. റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളാണ് ഇതിനു പിന്നിൽ. കാസർകോട് നിന്ന് തിരുവനന്തപുരം വരെ 3.5 മണിക്കൂർ കൊണ്ട് എത്തേണ്ട ആവശ്യം കേരളത്തിൽ എത്രപേർക്കുണ്ടാകും? നിലവിലെ ട്രെയിൻ സർവീസുകളുടെ വേഗം വർധിപ്പിച്ച് സിൽവർലൈനിന്റെ വേഗത്തിൽ എത്തിക്കാൻ സാധിക്കും. വി മുരളീധരൻ പറഞ്ഞു.
Post Your Comments