ഇസ്ലാമാബാദ്: സാമ്പത്തികമായി തകര്‍ന്നടിഞ്ഞ പാകിസ്താനില്‍ ക്രിപ്റ്റോകറന്‍സി വ്യാപകമാകുന്നു. വന്‍ പണപ്പെരുപ്പം മൂലം ഒരു ഡോളറിന് 175 പാകിസ്താന്‍ രൂപ എന്ന നിലയിലേക്കാണ് മൂല്യം ഇടിഞ്ഞത്. ഇതോടെയാണ് ബിസിനസ്സുകാരടക്കമുള്ള ജനങ്ങള്‍ ക്രിപ്‌റ്റോ കറന്‍സിയിലേയ്ക്ക് ചുവടുമാറ്റിയത്.
Read Also : കേരളത്തിലെ 30 ശതമാനത്തോളം വരുന്ന പാവപ്പെട്ടവർക്ക് ഇന്ന് കെ-റെയിലിലെ ചാർജ്ജ് ദുർവ്വഹമായേക്കാം: തോമസ് ഐസക്
വിവിധ സ്വകാര്യബാങ്കുകളുടേയും വിദേശപണമിടപാട് സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ 1064 പേര്‍ ഇതില്‍ സജീവമാണെന്നാണ് കണ്ടെത്തല്‍ ആറുമാസത്തിനിടെ 5കോടി അമേരിക്കന്‍ ഡോളറിന് തുല്യമായ പണമിടപാടാണ് ഇവര്‍ നടത്തിയത്.
തദ്ദേശീയ സാമ്പത്തിക രംഗം പാടെ തകര്‍ന്ന പാകിസ്താന് വന്‍ തിരിച്ചടിയാവുകയാണ് ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍. പൊതു സമൂഹത്തില്‍ എത്താതെ ഇന്റര്‍നെറ്റ് വെര്‍ച്വല്‍ മേഖലയില്‍ വ്യാപിക്കുന്ന പണമിടപാടും സാധനകൈമാറ്റവും കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പിനാണ് ഇടയാക്കിയിട്ടുള്ളത്. സംഭവം പുറത്തായതോടെ 1054 പേരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നാണ് പാകിസ്താന്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
2018 ഏപ്രില്‍ മാസത്തില്‍ പാകിസ്താന്‍ സ്റ്റേറ്റ് ബാങ്ക് ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.
Post Your Comments