PathanamthittaNattuvarthaLatest NewsKeralaNews

ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ൽ ജോ​ലി വാ​ഗ്ദാനം ചെയ്ത് പണം തട്ടി : യുവാവ് പിടിയിൽ

എ​റ​ണാ​കു​ളം വൈ​റ്റി​ല ന​ട​ക്കാ​വി​ൽ ലെ​നി​ൻ മാ​ത്യു (45)വി​ന്റെ​​യാ​ണ് മ​റ്റൊ​രു കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​മ്പോൾ പ​ന്ത​ളം പൊ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്

പ​ന്ത​ളം: ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ച് പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത കേസിൽ യു​വാ​വ് അ​റ​സ്റ്റിൽ. എ​റ​ണാ​കു​ളം വൈ​റ്റി​ല ന​ട​ക്കാ​വി​ൽ ലെ​നി​ൻ മാ​ത്യു (45)വി​ന്റെ​യാ​ണ് മ​റ്റൊ​രു കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​മ്പോൾ പ​ന്ത​ളം പൊ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ​ന്ത​ള​ത്തെ ഒ​രു വ്യാ​പാ​രി​യു​ടെ പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് പ​ന്ത​ളം പൊലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ‌മ​ക​ന് എ​ഫ്സി​ഐ​യി​ൽ മാ​നേ​ജ​രാ​യി ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വ്യാ​പാ​രി​യെ സ​മീ​പി​ച്ച ലെ​നി​ൻ മാ​ത്യു അ​ക്കൗ​ണ്ടി​ലൂ​ടെ ആ​റ് ല​ക്ഷം രൂ​പ​യും ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ സ്വ​ർ​ണ​വും ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റും വാ​ങ്ങി​യ​ശേ​ഷം വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വു ന​ൽ​കി കബളിപ്പിക്കുകയായിരുന്നു.

Read Also : മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്: എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കും

ഡ​ൽ​ഹി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇയാളുടെ ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. ഒ​രു ദേ​ശീ​യ സം​ഘ​ട​ന​യു​ടെ എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നെ​ന്നും എ​ഫ്സി​ഐ​യു​ടെ ബോ​ർ​ഡ് അം​ഗ​മാ​യി​രു​ണെ​ന്നും അ​റ​സ്റ്റി​ലാ​യ യു​വാ​വ് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ‌

കാ​ര​യ്ക്കാ​ടും സ​മാ​ന​മാ​യ രീ​തി​യി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ ചെ​ങ്ങ​ന്നൂ​ർ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വ് മാ​വേ​ലി​ക്ക​ര ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യ​വെ​യാ​ണ് പ​ന്ത​ളം പൊലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ൽ പ​ല ക​ബ​ളി​പ്പി​ക്ക​ൽ കേ​സു​ക​ളും ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തു​മ്പ​മ​ണ്‍ മു​ട്ടം സ്വ​ദേ​ശി​യാ​യി​രു​ന്ന ഇ​യാ​ൾ 12 വ​ർ​ഷ​മാ​യി വൈ​റ്റി​ല​യി​ലാ​ണ് താ​മ​സിക്കുന്നത്.‌

shortlink

Related Articles

Post Your Comments

Related Articles


Back to top button