നഗരമധ്യത്തിലെ കെട്ടിടത്തിന് പിന്നിൽ കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

വൻ തീയുണ്ടായത് പ്രദേശത്ത് പരിഭ്രാന്തി പരത്തി

തിരുവല്ല: നഗരമധ്യത്തിലെ കെട്ടിട സമുച്ചയത്തിന് പിൻവശത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപിടിച്ചു. വൻ തീയുണ്ടായത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.

മാർത്തോമ്മ ബിൽഡിംഗിന് പിൻവശത്തെ ചവറു കൂനയ്ക്കാണ് തീപിടിച്ചത്. സംഭവമറിഞ്ഞ വാർഡ് കൗൺസിലർ ജിജി വട്ടശേരിൽ ഉടൻ തന്നെ അ​ഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.

Read Also : എരുമേലിയിൽ മദ്യപിച്ച് കാൽ നിലത്തുറക്കാതെ നിന്ന് എഎസ്ഐയുടെ ഗതാഗത നിയന്ത്രണം : പിന്നാലെ സസ്പെൻഷൻ

തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോസ്ഥർ ചേർന്ന് ഉടൻ തന്നെ തീ അണച്ചതിനാൽ വൻ നാശനഷ്ടം ആണ് ഒഴിവായത്. ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

 

Share
Leave a Comment