CricketLatest NewsNewsSports

പൂജാരയ്ക്കും രഹാനെയ്ക്കും ടെസ്റ്റ് കരിയര്‍ രക്ഷിക്കാന്‍ ഇനി ഒരു ഇന്നിംഗ്സ് മാത്രമാണ് ബാക്കിയുള്ളത്: ഗവാസ്‌കര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ മോശം പ്രകടനം പുറത്തെടുത്ത ചേതേശ്വര്‍ പൂജാരയെയും അജിങ്ക്യ രഹാനെയെയും വിമര്‍ശിച്ച് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അടുത്ത ഇന്നിംഗ്സില്‍ ഇരുവരും പരാജയപ്പെട്ടാല്‍ ടീമില്‍ നിന്ന് പുറത്തായേക്കാമെന്നും ഫോമാവാതെ രക്ഷയില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘പൂജാരയ്ക്കും രഹാനെയ്ക്കും ടെസ്റ്റ് കരിയര്‍ രക്ഷിക്കാന്‍ ഇനി ഒരു ഇന്നിംഗ്സ് മാത്രമാണ് ബാക്കിയുള്ളത്. ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന രഹാനെയെയും പൂജാരയെയും ടീമിലെടുത്തതില്‍ പ്രതിഷേധം ശക്തമാണ്. അടുത്ത ഇന്നിംഗ്സില്‍ ഇരുവരും പരാജയപ്പെട്ടാല്‍ ടീമില്‍ നിന്ന് പുറത്താവാന്‍ സാധ്യതയുണ്ട്. അടുത്ത ഇന്നിംഗ്സില്‍ ഇരുവരും ഫോം കണ്ടെത്തിയേ മതിയാകൂ’ ഗവാസ്‌കര്‍ പറഞ്ഞു.

Read Also:- പല്ലിന് ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ..!!

രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി പൂജാര വെറും മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. 33 പന്തുകള്‍ നേരിട്ടാണ് താരം വെറും മൂന്ന് റണ്‍സ് നേടിയത്. പിന്നാലെ ക്രീസിലെത്തിയ രഹാനെ ഗോള്‍ഡന്‍ ഡക്കാകുകയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ അനാവശ്യ ഷോട്ടിന് ശ്രമിച്ച രഹാനെ പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button