നെടുമങ്ങാട്: വെമ്പായം പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ വെട്ടുപാറ വാര്‍ഡിലെയും ചീരാണിക്കര വാര്‍ഡിലെയും രൂക്ഷമായ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാൻ ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി ജി.ആര്. അനില്‍.
പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ കൊടിതൂക്കി, കൈതക്കാട്, ഒറ്റക്കൊമ്പ്, മഞ്ഞപ്പാറ, പോത്തുപാറ, കറ്റ, മാറാന്‍കുഴി എന്നീ പ്രദേശങ്ങളില്‍ ഇതോടെ ഈ പദ്ധതി വഴി കുടിവെള്ളമെത്തിക്കാന്‍ സാധിക്കും. പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന കുടിവെള്ള ടാങ്ക് വെട്ടുപാറ വാര്‍ഡിലെ കൊടിതൂക്കിയില്‍ സ്ഥാപിക്കാൻ ആണ് നീക്കം.
Read Also : നാല് കോടി രൂപയുടെ തട്ടിപ്പ്: എസ്ബിഐ മുന്‍ മാനേജര്‍ക്ക് 7 വര്‍ഷം തടവ്
ഉയര്‍ന്ന പ്രദേശമായതിനാല്‍ തന്നെ കുടുവെള്ളമെത്തിക്കാന് കഴിഞ്ഞതോടെ നിരവധി കുടുംബങ്ങള്‍ക്ക് ഇത് വലിയ ആശ്വാസകരമായിരിക്കും. ദീര്‍ഘകാലത്തെ ജനങ്ങളുടെ ആവശ്യത്തിന് ഈ പദ്ധതി നടപ്പാകുന്നതോടെ ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Post Your Comments