സൊമാറ്റോയ്ക്കെതിരെ ആരോപണവുമായി പല്ലബ് ഡെയുടെ പോസ്റ്റ്. പത്ത് രൂപയുടെ കുപ്പിവെള്ളത്തിന് 100 രൂപ ഈടാക്കിയതായാണ് പരാതി. ഒരു കച്ചേരിയിൽ പങ്കെടുക്കുന്നതിനിടയിലാണ് ജനപ്രിയ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ 10 രൂപയുടെ കുപ്പി വെള്ളം 100 രൂപയ്ക്ക് വില്പന നടത്തിയതെന്ന് പല്ലബ് ഡെ എക്സിൽ പങ്കുവെച്ചു.
read also: ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം : രണ്ട് പ്രതികള്‍ കൂടി പിടിയില്‍
സമൂഹ മാധ്യമങ്ങളില്‍ കുറിപ്പ് വൈറൽ ആയിരിക്കുകയാണ്. തനിക്കുണ്ടായ അനുഭവത്തിൽ നിരാശയും അസംതൃപ്തിയും പ്രകടിപ്പിച്ച പല്ലബ് ‘ആരെയും സ്വന്തം കുപ്പികളിൽ വെള്ളം കൊണ്ടുവരാൻ അനുവദിക്കാത്ത കച്ചേരി വേദികളിൽ 10 രൂപയുടെ കുപ്പി വെള്ളം 100 രൂപയ്ക്ക് വിൽക്കാൻ ആരാണ് സൊമാറ്റോയ്ക്ക് അനുവാദം നൽകിയത്?’ എന്ന് ചോദിച്ചു. താൻ വാങ്ങിയ രണ്ട് കുപ്പി വെള്ളത്തിന്‍റെ ചിത്രങ്ങളും അതിനായി നൽകിയ 200 രൂപയുടെ ഗൂഗിൾ പേ സ്ക്രീൻഷോട്ടും പങ്കുവച്ചാണ് അദ്ദേഹത്തിൻറെ വിമർശനം.
Post Your Comments