Latest NewsNewsIndia

നാല് കോടി രൂപയുടെ തട്ടിപ്പ്: എസ്ബിഐ മുന്‍ മാനേജര്‍ക്ക് 7 വര്‍ഷം തടവ്

ഹൈദരാബാദ്: നാല് കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർക്ക് തടവുശിക്ഷ. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ റിസർച്ച് സെന്റർ ഇമരാത്ത് ബ്രാഞ്ചിലെ മുൻ മാനേജർ പ്രവീൺ സിങ്ങിനാണ് 4.03 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഹൈദരാബാദിലെ സിബിഐ കോടതി ഏഴ് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്.

സ്‌പെഷ്യൽ ടേം നിക്ഷേപം റദ്ദാക്കി സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്കും വ്യാജ പേരുകളിൽ ആരംഭിച്ച അക്കൗണ്ടുകളിലേക്കും 4.03 കോടി രൂപയാണ് പ്രവീൺ സിങ് ട്രാൻസ്ഫർ ചെയ്തത്. തട്ടിപ്പ് നടത്താൻ അജ്ഞാതരായ മറ്റ് കക്ഷികളുമായി ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് 2010 ഏപ്രിൽ 26നാണ് സിബിഐ പ്രവീൺ സിങിനെതിരെ കുറ്റം ചുമത്തിയത്.

ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ ശക്തമായ നടപടി: 48 മണിക്കൂറിനിടെ 9 ഭീകരരുടെ തലയറുത്ത് സൈന്യം

കേസിൽ അന്വേഷണത്തെ തുടർന്ന്, 2011 മാർച്ച് 31ന് പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button