KeralaLatest NewsNews

കൈഞരമ്പ് മുറിച്ച്‌ പുഴയിലേക്ക് ചാടിയ കോളജ് വിദ്യാര്‍ഥി മരിച്ചു

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിദ്യാര്‍ഥി പുഴയിലേക്ക് ചാടിയത്.

കോഴിക്കോട്: കൈഞരമ്പ് മുറിച്ച ശേഷം പുഴയിലേക്ക് ചാടിയ കോളജ് വിദ്യാര്‍ഥി മരിച്ചു. ഉണ്ണികുളം ശാന്തിനഗറില്‍ കോളോത്ത് പറമ്പില്‍ അലാവുദ്ദീന്റെ മകന്‍ മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. കണയങ്കോട് പാലത്തില്‍നിന്ന് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിദ്യാര്‍ഥി പുഴയിലേക്ക് ചാടിയത്.

read also: ‘വാര്‍ത്തയുടെ തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്, ആരാണ് ഇതൊക്കെ പടച്ചുവിടുന്നതെന്ന് അറിയില്ല’: മിയ

കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചശേഷമാണ് ഉവൈസ് പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു.

വട്ടോളി എളേറ്റില്‍ ഗോള്‍ഡന്‍ ഹില്‍ കോളജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ഉവൈസ് യൂണിഫോം ധരിച്ചാണ് പാലത്തിന് സമീപമെത്തിയത്. യുവാവിന്റെ പേഴ്സില്‍നിന്ന് ഒരു മൊബൈല്‍ സിംകാര്‍ഡും കണ്ടെത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button