
കോഴിക്കോട്: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ വീടുകയറി ആക്രമിച്ചു. കൊയിലാണ്ടി പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബത്തെയും ആണ് മൂന്നംഗ സംഘം വീട് കയറി ആക്രമിച്ചത്. അക്രമി സംഘത്തിൽ ഒരാൾ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും പരാതിയുണ്ട്. പരിക്കേറ്റ ഉണ്ണികൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
read also: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാൻ ശ്രമം : നഴ്സിങ് വിദ്യാര്‍ത്ഥിനി പിടിവിട്ട് ട്രാക്കില്‍ വീണു
വീട്ടിലേക്ക് കയറിവന്ന അക്രമി സംഘം ഉണ്ണികൃഷ്ണനെ ആദ്യം മര്‍ദിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച ഉണ്ണികൃഷ്ണനെ വീട്ടിലുണ്ടായിരുന്ന കസേര ഉള്‍പ്പെടെ എടുത്ത് അടിച്ചു. മര്‍ദിക്കുന്നത് തടയാൻ മക്കളും ഭാര്യയും ശ്രമിച്ചപ്പോള്‍ അവര്‍ക്കും മർദ്ദനമേറ്റു
Post Your Comments