തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളുടെ പുതുവര്‍ഷാരംഭ പ്രാര്‍ത്ഥനയ്ക്ക് പിണറായി സര്‍ക്കാര്‍ തടസം നില്‍ക്കരുതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ക്രൈസ്തവ വിശ്വാസികളെ പള്ളിയില്‍ പോകാന്‍ അനുവദിക്കണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ക്രൈസ്തവര്‍ നൂറ്റാണ്ടുകളായി നടത്തിവരുന്ന പുതുവര്‍ഷാരംഭ പ്രാര്‍ത്ഥന പിണറായി സര്‍ക്കാറിന്റെ പിടിവാശി കാരണം ഉപേക്ഷിക്കേണ്ടി വരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിഭാഗത്തോട് കാണിക്കുന്ന വിവേചനം വിവേകരഹിതമാണെന്നും അദ്ദേഹം ആരോപിച്ചു.
ക്രൈസ്തവര്‍ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കുന്ന പ്രധാനപ്പെട്ട ചടങ്ങ് പിണറായി സര്‍ക്കാറിന്റെ കടുംപിടുത്തം മൂലം ഇല്ലാതാകുന്ന സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാത്രി പത്തിന് ശേഷമുള്ള യാത്രയ്ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലമാണ് ക്രൈസ്തവര്‍ക്ക് ഈ ദുരവസ്ഥ ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച രാത്രി പത്തിന് ശേഷമാണ് മിക്ക ദേവാലയങ്ങളിലും പുതുവര്‍ഷാരംഭ പ്രാര്‍ത്ഥന നടത്തുന്നത്.ചിലയിടങ്ങളില്‍ പാതിരാത്രിയിലാണ് പ്രാര്‍ത്ഥന നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ ഇതിനൊരു പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments