AlappuzhaKeralaNattuvarthaLatest NewsNews

മറ്റൊരു വിവാഹം കഴിക്കാനായി ഭർത്താവ് തലാക്ക് ചൊല്ലി: യുവതിക്ക് 72.90 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവ്

ആലപ്പുഴ: മറ്റൊരു വിവാഹം കഴിക്കാനായി ഭർത്താവ് തലാക്ക് ചൊല്ലിയെന്നുള്ള ഹർജിയിൽ യുവതിക്ക് അനുകൂലമായി വിധി. തലാക്ക് ചൊല്ലപ്പെട്ട യുവതിക്ക് മുസ്ലിം യുവതികളുടെ അവകാശ സംരക്ഷണ നിയമ പ്രകാരം 72.90 ലക്ഷം രൂപ ജീവനാംശം നൽകാൻ വിധിച്ചു കൊണ്ടാണ് കോടതി ഉത്തരവായത്. യുവതിയുടെ ഭാവി സംരക്ഷണത്തിനായി 72 ലക്ഷം രൂപയും മൂന്ന് മാസം ഇദ്ദ അനുഷ്ടിച്ചതിന് ജീവനാംശമായി 90,000 രൂപയും ഉൾപ്പെടെ 72.90 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനാണ് ഉത്തരവ്.

യാതൊരു കാരണവുമില്ലാതെ ഭർത്താവ് തന്നെ തലാക്ക് ചൊല്ലിയെന്നും തന്റെ ഭാവി ക്ഷേമത്തിനും ഉപജീവനത്തിനുമായി ജീവനാംശം നൽകണമെന്നും കാണിച്ച് ആലപ്പുഴ എംഒ വാർഡിൽ അൽഅത്തീഖ് മൻസിലിൽ ഹുമൈറ നൽകിയ ഹർജിയിലാണ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ആലപ്പുഴ അവലൂക്കുന്ന് കാളാത്ത് വാർഡിൽ മുപ്പത്ത് വെളിയിൽ അൻസിൽ 72.90 ലക്ഷം രൂപ ജീവനാംശം നൽകണമെന്നാണ് കോടതി വിധി.

രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു

2006 നവംബർ പത്തിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹ സമയത്ത് 101 പവൻ സ്വർണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും നൽകിയിരുന്നു. 2008 മാർച്ചിൽ ഇവർക്ക് ഒരു കുട്ടിയും ജനിച്ചു. എന്നാൽ, അൻസിൽ മറ്റൊരു വിവാഹം കഴിക്കുന്നതിനായി 2018 ഓഗസ്റ്റ് 30ന് തന്റെ വിവാഹ ബന്ധം വേർപെടുത്തിയാതായി ഹുമൈറ കോടതിയിൽ ബോധിപ്പിച്ചു. വിവാഹ സമയത്ത് നൽകിയ സ്വർണവും പണവും തിരികെ ലഭിക്കുന്നതിനായി മറ്റൊരു ഹര്‍ജി ആലപ്പുഴ കുടുംബകോടതിയിൽ നിലവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button