ThiruvananthapuramLatest NewsKeralaNattuvarthaNews

കേന്ദ്രത്തിൽ അധികാരം കൈയിലുള്ള ആര്‍എസ്എസ് മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: കോടിയേരി

തിരുവനന്തപുരം: മതനിരപേക്ഷതയെ തകര്‍ക്കാന്‍ കേന്ദ്രത്തിൽ അധികാരം കൈയിലുള്ള ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും കേന്ദ്ര ഭരണകൂടത്തെ ഉപയോഗിച്ച് ഹിന്ദു ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങള്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ള ആസൂത്രിത ശ്രമമായിരുന്നുവെന്നും വര്‍ഗീയ കലാപത്തിനാണ് എസ്ഡിപിഐയും ആര്‍എസ്എസും ശ്രമിച്ചതെന്നും കോടിയേരി പറഞ്ഞു. പൊലീസിന്റെ ഇടപെടല്‍ മൂലമാണ് അത് ഒഴിവായതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

എസ്ഡിപിഐയും ആര്‍എസ്എസും ചാവേറുകളെ ഒരുക്കി നിര്‍ത്തിയിരിക്കുകയാണെന്നും എസ്ഡിപിഐക്കോ ആര്‍എസ്എസിനോ സിപിഐഎമ്മില്‍ നുഴഞ്ഞു കയറാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. മുസ്ലിം ലീഗ് ഇസ്‌ലാമിക മത മൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ലീഗ് എസ്ഡിപിഐയുടെ മുദ്രാവാക്യം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലീഗ് പ്രചാരണം ആര്‍എസ്എസിനെ സഹായിക്കാനാണെന്നും കാന്തപുരം, ജിഫ്രി തങ്ങള്‍ എന്നിവര്‍ ഈ ലീഗ് നിലപാട് അംഗീകരിക്കുന്നില്ലെന്നും അതുകൊണ്ടാണ് ജിഫ്രി തങ്ങള്‍ക്കെതിരെ വധ ഭീഷണി ഉയര്‍ന്നതെന്നും കോടിയേരി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button