കോഴിക്കോട്: കെ റെയില്‍ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്‌മാന്‍. സംഘടന നിലപാട് പറയുന്നതിന് മുമ്പ് തന്നെ ജമാഅത്തെ ഇസ്‌ലാമി കെ റെയിലിനെ എതിര്‍ക്കുന്നു എന്ന പ്രസ്താവന നടത്തുകയാണ് കോടിയേരിയും സിപിഎമ്മുമെന്നും പി മുജീബ് റഹ്‌മാന്‍ ആരോപിച്ചു.
‘പദ്ധതി റിപ്പോര്‍ട്ട് വിശദമായി പഠിച്ചതിന് ശേഷം സംഘടന നിലപാട് സ്വീകരിക്കും. കേരളത്തിന്റെ പരിസ്ഥിതി, ജനസാന്ദ്രത, പദ്ധതിയുടെ സുതാര്യത, കോര്‍പ്പറേറ്റ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട സമീപനം തുടങ്ങിയ കാര്യങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ പ്രഥമ ദൃഷ്ടിയില്‍ ജമാഅത്ത് ഇസ്‌ലാമിക്ക് പദ്ധതിയോട് അനുകൂലമായ സമീപനമല്ല ഉള്ളത്. മുജീബ് റഹ്‌മാന്‍ പറഞ്ഞു.
നേരത്തെ ,എസ്‌ഡിപിഐയും ജമാഅത്തും നന്ദിഗ്രാം മോഡല്‍ സമരത്തിന് ശ്രമിക്കുകയാണെന്ന് കോടിയേരി പറഞ്ഞിരുന്നു. ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും എന്ത് വിലകൊടുത്തും കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments