കൽപ്പറ്റ: അമ്പലവയലിൽ അമ്മയെ കടന്നു പിടിച്ച വയോധികനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊഴി പുറത്ത്. പിതാവ് ഉപേക്ഷിച്ച് പോയപ്പോൾ തങ്ങളെ സംരക്ഷിക്കാമെന്ന് പറഞ്ഞ് കൂടെ നിന്നിരുന്ന ബന്ധുവാണ് മുഹമ്മദെന്നും അദ്ദേഹം അമ്മയെ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ സഹിക്കാനായില്ലെന്നും അതാണ് കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതെന്നും പെൺകുട്ടികൾ മൊഴി നൽകി.
ഇന്നലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെ മുഹമ്മദ് പെൺകുട്ടികളുടെ മാതാവിനെ കടന്നു പിടിക്കുകയായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. നിലവിളി കേട്ടെത്തിയ പെൺകുട്ടികൾ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് മുഹമ്മദിന്റെ തലക്കടിച്ചു. മരണം സംഭവിച്ചെന്നറിഞ്ഞതോടെ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചു. കത്തി ഉപയോഗിച്ച് വലതു കാൽ മുട്ടിനു താഴെ മുറിച്ചു മാറ്റി. ബാക്കി ഭാഗം ചാക്കിലാക്കി വീടിനടുത്ത പൊട്ടക്കിണറ്റിൽ തള്ളി. മൃതദേഹം ചാക്കിലാക്കാൻ പെൺകുട്ടികളുടെ മാതാവും സഹായിച്ചു. ഇതിനു ശേഷം മറ്റൊരിടത്ത് താമസിക്കുന്ന പിതാവിനെ വിളിച്ച് കാര്യം പറഞ്ഞു. ഇതോടെയാണ് സ്റ്റേഷനിലെത്തി പെൺകുട്ടികൾ ഇരുവരും കീഴടങ്ങിയത്. 15 ഉം 16 ഉം വയസുള്ള സഹോദരിമാർ ആണ് പിഎസിനോട് കുറ്റം ഏറ്റുപറഞ്ഞത്.
Also Read:ദിവസവും ഇലക്കറികൾ കഴിച്ചാൽ ഗുണങ്ങൾ നിരവധി..!!
എന്നാൽ, പെൺകുട്ടികളെക്കൊണ്ട് മാത്രം ഈ കൃത്യം ചെയ്യാൻ പറ്റില്ലെനും തന്റെ ആങ്ങളയും പെൺകുട്ടികളുടെ പിതാവുമായ സുബൈറിനും കൊലപാതകത്തിൽ പങ്കുണ്ടെന്നും മുഹമ്മദിന്റെ ഭാര്യ ആരോപിച്ചു. മുഹമ്മദിനെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് ഭാര്യ പറഞ്ഞു. മുഹമ്മദ് ആ കുടുംബത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മാത്രമായി ഈ കൊല നടത്താനാകില്ലെന്നും തന്‍റെ സഹോദരനും മകനുമാണ് കൊന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പെൺകുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പെൺകുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും മുഹമ്മദിന്റെ ഭാര്യ പറയുന്നു.
Post Your Comments