ഇടുക്കി : ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ എസ് ഡിപിഐക്കാരന് ചോർത്തി നൽകിയ പൊലീസുകാരന് സസ്പെൻഷൻ. കരുതൽ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ഇയാൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
കരിമണ്ണൂർ സ്റ്റേഷനിലെ സി പി ഒ അനസിനെയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. മറ്റൊരു കേസിൽ അറസ്റ്റിലായ എസ് ഡി പിഐക്കാരനാണ് അനസ് പൊലീസ് ഡേറ്റാ ബേസിൽ നിന്നും വിവരം ചോർത്തി നൽകിയെന്ന് ആദ്യം വെളിപ്പെടുത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈഎസ്പി അന്വേഷണം നടത്തുകയും അനസ് കുറ്റക്കാരനെന്ന് കണ്ടെത്തുകയുമായിരുന്നു. ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി അനസിനെ സസ്പെൻഡ് ചെയ്തത്. അതേസമയം പോലീസിൽ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ബിജെപി ആരോപണം.
Post Your Comments