തിരുവനന്തപുരം: പെരുമ്ബാവൂരില്‍ കിറ്റക്‌സ് കമ്ബനിയിലെ തൊഴിലാളികള്‍ പൊലീസിനെ അക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസിന് ഡിജിപിയുടെ നിര്‍ദേശം. തൊഴിലാളികളുടെ താമസ സ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും അവർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോയെന്നു കർശനമായി പരിശോധിക്കാനും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് സോണല്‍ ഐജിമാര്‍, റേഞ്ച് ഡി ഐ ജിമാര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി തൊഴില്‍ വകുപ്പിന്റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാം.
read also: മദ്യത്തിനൊപ്പം കോള ഉപയോഗിക്കുന്നവരാണോ നിങ്ങൾ? അപകടം!!
ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാനത്ത് വ്യാപകമായി റെയ്ഡ് നടത്തുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് പോലീസ് പിടിയിലായത് 7674 സാമൂഹിക വിരുദ്ധരാണ്. 7767 വീടുകള്‍ റെയ്ഡ് ചെയ്തു. 3245 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയപ്രകാരം 175 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകള്‍ക്കെതിരെ നടത്തിവരുന്ന റെയിഡുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഡിജിപി നിര്‍ദേശം നല്‍കി.
Post Your Comments