തിരുവനന്തപുരം: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റെക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കണമെന്ന് ഡിജിപി അനില്‍കാന്ത്. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് കര്‍ശന നിരീക്ഷണം നടത്തി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Read Also : മാര്‍ക്ക് തിരിമറി: പിരിച്ചുവിട്ട സർവകലാശാല ഓഫീസർ ജീവനൊടുക്കിയ നിലയിൽ
സംസ്ഥാന വ്യാപകമായി ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധന നടത്തി സമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇതിനായി തൊഴില്‍ വകുപ്പിന്റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാമെന്ന് പൊലീസ് ആസ്ഥാനത്ത് ഓണ്‍ലൈനിനായി ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഗുണ്ടകള്‍ക്കെതിരെ വിവിധ ജില്ലകളില്‍ കഴിഞ്ഞ ഏഴ് ദിവസമായി നടത്തിയ റെയ്ഡില്‍ 7674 സാമൂഹിക വിരുദ്ധര്‍ അറസ്റ്റിലാകുകയും 7767 വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തു. കാപ്പ നിയപ്രകാരം 175 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
Post Your Comments