Latest NewsKeralaNews

ചേർത്തല – വാളയാർ ദേശീയപാതയിൽ ലെയ്ൻ ട്രാഫിക് ബോധവത്ക്കരണം

തിരുവനന്തപുരം: ചേർത്തല – വാളയാർ ദേശീയപാതയിൽ ലെയ്ൻ ട്രാഫിക് സംവിധാനം നടപ്പാക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. ലെയ്ൻ ട്രാഫിക് സംവിധാനത്തെ കുറിച്ച് പഠിക്കാൻ ചേർന്ന നിയമസഭയുടെ പെറ്റീഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.

Read Also: ദഹനം സുഗമമാക്കും, ഹൃദയരോഗങ്ങൾ പമ്പ കടക്കും; വാഴപ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്‌

ലെയ്ൻ ട്രാഫിക് സംവിധാനത്തിന്റെ പ്രായോഗികതയും ആവശ്യകതയും യാത്രക്കാരെയും ഡ്രൈവർമാരെയും ബോധ്യപ്പെടുത്താനായി ക്യാമ്പയിൻ ആരംഭിക്കും. ലെയ്ൻ ട്രാഫിക് സംവിധാനം കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചെക്ക്‌പോസ്റ്റുകളിലും ടോൾബൂത്തുകളിലും വെച്ച് ട്രക്ക് ഉൾപ്പെടെയുളള ഹെവി വാഹന ഡ്രൈവർമാർക്ക് അവബോധം നൽകും. ജില്ലാ പോലീസ് മേധാവിമാർ ഇതിന് മേൽനോട്ടം വഹിക്കും.

നിയമം നടപ്പാക്കുന്നതിനായി വാഹനങ്ങൾ തടഞ്ഞുനിർത്തേണ്ടതില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പകരം വീഡിയോ ക്യാമറ, ഡാഷ് ക്യാമറ, ശരീരത്തിൽ ധരിക്കുന്ന ക്യാമറ എന്നിവ ഉപയോഗിക്കും. നമ്പർപ്ലേറ്റ് തിരിച്ചറിയാനുളള ക്യാമറകൾ നിലവിലുളള സ്ഥലങ്ങളിൽ അവയുടെ സേവനവും വിനിയോഗിക്കും. വാഹന പരിശോധന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ആകാത്ത തരത്തിൽ വേണമെന്നും നിർദ്ദേശമുണ്ട്.
നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും ശുഭയാത്ര ഹെൽപ് ലൈൻ ആയ 9747001099 എന്ന നമ്പരിലേക്ക് വാട്‌സ് ആപ്പ് ആയി അയയ്ക്കാം.

ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളിൽ നിയമനടപടി സ്വീകരിക്കും. പദ്ധതിയുടെ ഏകോപനച്ചുമതല ക്രമസമാധാന വിഭാഗം എ.ഡി.ജി.പി, ട്രാഫിക് ഐ.ജി എന്നിവർ നിർവ്വഹിക്കും. നിർദ്ദേശങ്ങളിൻമേൽ സ്വീകരിച്ച നടപടികൾ എല്ലാ ജില്ലാ പോലീസ് മേധാവിമാരും ഡിസംബർ 15 ന് സംസ്ഥാന പോലീസ് മേധാവിക്ക് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: ഇ-പോസ് മെഷീനിലെ സാങ്കേതിക തടസം പരിഹരിച്ചു: റേഷൻ വിതരണം സാധാരണ നിലയിലേക്കെന്ന് മന്ത്രി ജി ആർ അനിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button