കൊച്ചി: ഡി.ജി.പി അനിൽകാന്തിന്റെ അദ്ധ്യക്ഷതയിൽ പോലീസ് ആസ്ഥാനത്ത് ഇന്ന് ഉന്നതതല പോലീസ് യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം. ക്രമസമാധാനപ്രശ്നം ഉൾപ്പടെയുള്ള വിഷയങ്ങൾ യോഗത്തില്‍ ചർച്ചയാവും.
വിദ്വേഷ പ്രസംഗത്തിലെ പി.സി ജോര്‍ജ്ജിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അറസ്റ്റിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞില്ലെന്നായിരുന്നു ജാമ്യ ഉത്തരവിൽ കോടതിയുടെ വിമര്‍ശനം.
പി.സി ജോര്‍ജ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഡി.ജി.പി അനില്‍കാന്ത്, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഇന്റലിജന്‍സ് എ.ഡി.ജി.പി എന്നിവരെയാണ് വിളിച്ചുവരുത്തിയത്. പി.സി ജോര്‍ജ്ജിന്റെ കേസ് കൈകാര്യം ചെയ്തതില്‍ പോലീസിന് വീഴ്ച്ച സംഭവിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തലുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജി.പി യോഗം വിളിച്ചിട്ടുള്ളത്.
Post Your Comments