ThiruvananthapuramLatest NewsKeralaNattuvarthaNews

പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെ വെട്ടി പരിക്കേൽപിച്ച സംഭവം : രണ്ടുപേർ പിടിയിൽ

കാച്ചാണി സ്വദേശി സചിൻ, വട്ടിയൂർക്കാവ് സ്വദേശി ഗോകുൽ എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്

നെടുമങ്ങാട്: പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനെ വെട്ടി പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാച്ചാണി സ്വദേശി സചിൻ, വട്ടിയൂർക്കാവ് സ്വദേശി ഗോകുൽ എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. അരുവിക്കര പൊലീസ് ആണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്.

ക്രിസ്മസ് ദിവസം രാത്രി 10 മണിയോടെ വട്ടിയൂർക്കാവ് കാച്ചാണിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളനാട് വെളിയന്നൂർ രാജു ഭവനിൽ വെൽഡിങ് ജോലിക്കാരനായ ആർ. രാഹുൽ (23) ആണ് അക്രമത്തിന് ഇരയായത്. ക്രിസ്മസ് രാത്രി മദ്യപിച്ച് ഫോണിലൂടെ ഉണ്ടായ വാക്കേറ്റത്തെ തുടർന്നാണ് കാച്ചാണിയിൽ വച്ച് ബൈക്ക് തടഞ്ഞ് നിർത്തി രാഹുലിൻെറ കൈയ്യിൽ വെട്ടിയത്.

Read Also : മദ്യപസംഘത്തിന്റെ ആക്രമണം : യുവാവിന്‍റെ തല അടിച്ചുപൊട്ടിച്ചു, മൂന്ന് വീടുകൾക്ക് നേരെയും അക്രമം

കൊല്ലം ആയൂരിലുള്ള സചിൻെറ ബന്ധുവീട്ടിൽ ഇവർ ഒളിവിൽ കഴിയവെയാണ് പിടിയിലായത്. മറ്റൊരു പ്രതിയായ നെട്ട സ്വദേശി ആഷിഖിനെ ഇനി പിടികൂടാനുണ്ട്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button