ഒട്ടാവ: ചൈനയ്ക്കെതിരെ സംയുക്ത മുന്നണി രൂപീകരിക്കണം എന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കാതെ, ലോകരാഷ്ട്രങ്ങൾ ചേർന്ന് സംയുക്ത മുന്നണി രൂപീകരിക്കണമെന്നും ചൈനയുടെ ഭീഷണി നേരിടാൻ ഇതാണ് ഏറ്റവും ഫലപ്രദം എന്നുമാണ് ട്രൂഡോ പറഞ്ഞത്.
ഗ്ലോബൽ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് ജസ്റ്റിൻ ട്രൂഡോ ഇക്കാര്യം വ്യക്തമാക്കിയത്. മുതലാളിത്ത രാജ്യങ്ങളെല്ലാം പരസ്പര സഹകരണം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ടു പോയാൽ ചൈനയുടെ സാമ്പത്തിക ആധിപത്യത്തിന് വെല്ലുവിളി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘ആഗോള പരിസ്ഥിതി സംരക്ഷണം മുതലായ വിഷയങ്ങളിൽ ചൈനയോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. പക്ഷേ, ചൈനയുമായി സാമ്പത്തിക മേഖലയിൽ പിടിച്ചു നിൽക്കണമെങ്കിൽ പശ്ചാത്യ രാജ്യങ്ങളുടെയെല്ലാം സഹകരണം ആവശ്യമാണ്’ ട്രൂഡോ വെളിപ്പെടുത്തി.
Post Your Comments