ന്യൂഡൽഹി: കൊവിഡിനെതിരെ വാക്സീന്റെ ബൂസ്റ്റർ ഡോസിനുള്ള തൻറെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇതൊരു ശരിയായ തീരുമാനമാണെന്ന് പറഞ്ഞ ഗാന്ധി, രാജ്യത്തെ ജനങ്ങൾക്ക് വാക്സീനിലൂടെ സുരക്ഷ ലഭ്യമാകുമെന്നും അഭിപ്രായപ്പെട്ടു.
ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബൂസ്റ്റർ ഡോസിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കൊവിഡ് വാക്സീന്‍ നല്‍കുമെന്ന് അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി . ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് വാക്സീന്‍ നല്‍കുമെന്നും പ്രഖ്യാപിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന 60 വയസിന് മുകളിലുള്ളവര്‍ക്ക് ഡോക്റ്റർമാരുടെ നിർദേശത്തോടെ ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് മോദി വ്യക്തമാക്കിയത്.
ഈ കേന്ദ്രസർക്കാർ തീരുമാനത്തിന് കാരണം തന്റെ നിലപാടാണെന്നാണ് ഇപ്പോൾ രാഹുൽ ഗാന്ധി അവകാശപ്പെടുന്നത്. അഞ്ചോളം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പടിവാതിൽക്കെ നിൽക്കെ രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെ ബിജെപി എങ്ങിനെ പ്രതിരോധിക്കും എന്നതാണ് ഇനി അറിയാനുള്ളത്.
Post Your Comments