ഹരിപ്പാട്: ആലപ്പുഴ ഇരട്ടകൊലപാതക കേസില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ തന്നെ പോലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് രംഗത്ത് വന്ന യുവാവിന്റെ പുതിയ വെളിപ്പെടുത്തൽ. പോലീസ് തന്നെ മർദ്ദിച്ചതിനും ജയ് ശ്രീറാം വിളിപ്പിച്ചതിനും ദൃക്‌സാക്ഷികളുണ്ടെന്ന് ഫിറോസ് മുഹമ്മദ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ജയ് ശ്രീറാം എന്ന് വിളിപ്പിച്ചുവെന്നത് തെളിയിക്കാൻ പോലീസ് തന്നോട് ആവശ്യപ്പെട്ടെന്നും എന്നാൽ, തെളിയിക്കാൻ തന്റെ കയ്യിൽ തെളിവുകൾ ഒന്നും ഇല്ലെന്നും യുവാവ് പറയുന്നു.
തന്റെ വാദം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറാണെന്നും മുഹമ്മദ് പറഞ്ഞു. എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള ഒരുരാഷ്ട്രീയ പാര്‍ട്ടികളോടും തനിക്ക് ബന്ധമില്ലെന്നും എന്നാല്‍ കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്‌തെന്ന് ആരോപിച്ചാണ് തന്നെ കസ്റ്റഡിയിലെടുത്തതെനന്നും മുഹമ്മദ് പറഞ്ഞു. തന്റെ പിതാവും സഹോദരനും സി.പി.ഐ.എം പ്രവര്‍ത്തരാണെന്നുള്ളത് പൊലീസ് കണക്കിലെടുത്തില്ലെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
പൊലീസ് ജീപ്പിലും സ്റ്റേഷനിലുമിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് പറഞ്ഞു. കേട്ടാലറക്കുന്ന ഭാഷയില്‍ തെറി വിളിക്കുകയും ചെയ്‌തെന്നും തന്നെ മര്‍ദിക്കുന്നതിനൊപ്പം ജയ് ശ്രീറാമും വന്ദേമാതരവും ഉറക്കെ വിളിക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നെന്നും മുഹമ്മദ് പറയുന്നു. തന്റെ ഉമ്മയെ അപമാനിക്കുന്ന തരത്തിൽ തെറി വിളികൾ നടത്തിയെന്നും യുവാവ് പറഞ്ഞു. സംഭവത്തില്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ജില്ല കളക്ടര്‍ക്കും മുഹമ്മദ് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ തുടര്‍നടപടികളുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് വ്യക്തമാക്കി.
അതേസമയം, ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിയിച്ചാല്‍ ജോലി രാജിവെക്കുമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞിരുന്നു. കൊലപാതക കേസില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് എസ്.ഡി.പി.ഐ നേതാവ് അഷ്റഫ് മൗലവി നേരത്തെ പറഞ്ഞിരുന്നത്.
Post Your Comments