Latest NewsKeralaNews

സംസ്ഥാനത്ത് 3000ത്തിലധികം സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങളില്‍ പോലീസ് ശക്തമായ നടപടിയെടുത്തു. പൊലീസ് തലസ്ഥാന ജില്ലയിലെ 1200 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 10 ദിവസത്തിനിടെ 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ പതിനാലാം തീയതി മുതല്‍ ഇന്ന് വരെയുള്ള കണക്കുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഓപ്പറേഷന്‍ ട്രോജന്‍ എന്ന പേരിലാണ് പോലീസ് സംസ്ഥാന വ്യാപക പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ 3000 ഇടങ്ങളില്‍ റെയ്ഡ് നടത്തി. 1200 എണ്ണം തിരുവനന്തപുരത്തായിരുന്നു നടത്തിയത്. പരിശോധനയില്‍ 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പേരെയും പിടികൂടിയിട്ടുണ്ട്. 68 ലഹരിമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഓപ്പറേഷന്‍ ട്രോജന്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button