നെടുമങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പോലീസ് ഉദ്യോഗസ്ഥൻ വിതുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആയിരുന്ന പാലോട് കള്ളിപ്പാറ റോസ് ഗിരിയിൽ എസ്.എസ്. അനൂപ്(40) ആണ് കീഴിടങ്ങിയത്.തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ജനുവരിയിലാണ് അനൂപിനെതിരെ പോലീസ് പോക്സോ കേസ് എടുത്തത്. ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് ശേഷം മൊബൈൽ ഫോൺ പല സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച ഇയാൾ വിതുര സ്റ്റേഷനിൽ കഴിഞ്ഞ ദിവസം നേരിട്ട് ഹാജരാവുകയായിരുന്നു.
Read Also : ഖജനാവ് നിറക്കാൻ പിരിവുമായി സർക്കാർ: ഒളിമ്പിക് ഗെയിംസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന് ഉത്തരവ്
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ പിതാവുമായുള്ള കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് മാതാവ് നാല് വർഷം മുൻപ് വിതുര പൊലീസിൽ പരാതിയുമായി എത്തിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവ് പ്രതിയുമായി പരിചയമാവുകയും വീട്ടിൽ നിത്യ സന്ദർശകനാകാനും തുടങ്ങി. ഇതിനിടെ പെൺകുട്ടിയ്‌ക്കെതിരെ പീഡന ശ്രമമുണ്ടായതെന്നാണ് പരാതി.
Post Your Comments