കണ്ണൂർ: ജവാൻ നാരായണൻ അന്ത്യവിശ്രമം കൊള്ളുന്നത് കശ്മീരിലാണെന്ന് കണ്ടു പിടിച്ച് മക്കൾ. കുപ്വാരയിലുള്ള ശ്മശാനത്തിലാണ് ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിപ്പെട്ടത്. ബംഗ്ലാദേശ് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികനാണ് എ. നാരായണൻ. യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം, 1976 ൽ ജൂലായ് 14ന് മരണപ്പെടുകയായിരുന്നു.
അദ്ദേഹം മരണപ്പെട്ട് അരനൂറ്റാണ്ടിനു ശേഷവും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണെന്ന് കുടുംബത്തിന് വിവരം ലഭിച്ചിരുന്നില്ല. ദീർഘനാളത്തെ അന്വേഷണത്തിനൊടുവിലാണ് പിതാവിന്റെ സുഹൃത്തും സഹസൈനികനുമായ ശ്രീധരനിൽ നിന്നാണ് അവർക്ക് വിവരമറിയാൻ സാധിച്ചത്. അദ്ദേഹത്തിന്റെ ചിതയ്ക്ക് തീ കൊളുത്തിയതും ശ്രീധരനാണ്.
നാരായണൻ നായരുടെ മൂത്തമകൻ ഉണ്ണിക്കൃഷ്ണൻ ആറാം ക്ലാസിലും രണ്ടാമത്തെ മകൻ ചന്ദ്രശേഖരൻ മൂന്നാം ക്ലാസിലും പഠിക്കുമ്പോഴാണ് അദ്ദേഹം മരണപ്പെട്ടത്. ഉണ്ണിക്കൃഷ്ണൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ രോഹിണിയും അസുഖം മൂലം മരിച്ചു. നാരായണൻ മരണപ്പെട്ട വിവരം ഔദ്യോഗികമായി വീട്ടിൽ അറിയിച്ച ശേഷം, പിന്നീട് രണ്ട് സൈനികർ അദ്ദേഹത്തിന്റെ ചിതാഭസ്മവും വസ്ത്രങ്ങളും ഔദ്യോഗിക ബഹുമതികളും അടങ്ങിയ പെട്ടി വീട്ടിലെത്തിക്കുകയായിരുന്നു.
Post Your Comments