
ന്യൂഡല്‍ഹി: തെക്കന്‍ കശ്മീരിലെ അനന്തനാഗില്‍ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരര്‍ കൊലപ്പെടുത്തി. ജവാന്റെ മൃതദേഹം കൊക്കര്‍ നാഗിലെ വന മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്. നൌഗാം സ്വദേശി ഹിലാല്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ടെറിട്ടോറില്‍ ആര്‍മിയിലെ ജവാനാണ് ഭട്ട്. വെടിയേറ്റ നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് അനന്തനാഗില്‍ നിന്ന് ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ ഉത്തരവാദിത്വം നിരോധിതസംഘടനയായ ടിആര്‍എഫ് ഏറ്റെടുത്തു.
Post Your Comments