Latest NewsKeralaNews

നിരോധിത സംഘടനയുടെ പേരില്‍ അതിക്രമത്തിന് ശ്രമം: സൈനികന്റെ കള്ളം പൊളിച്ചടുക്കിയ കേരള പൊലീസിന് അഭിനന്ദനവുമായി മേജര്‍ രവി

ആദ്യം കേട്ടപ്പോള്‍ കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ആശങ്കപ്പെട്ടു

തന്നെ മര്‍ദ്ദിച്ച് മുതുകില്‍ പിഎഫ്ഐ എന്ന നിരോധിത സംഘടനയുടെ പേര് എഴുതിയെന്ന പരാതിയുമായി ഒരു പട്ടാളക്കാരൻ രംഗത്ത് എത്തിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി കേരള പോലീസ്. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്തിയ കേരള പോലീസിനെ അഭിനന്ദിച്ച്‌ നടനും സംവിധായകനുമായ മേജര്‍രവി. ഒരു സൈനികൻ പാകിയ കലാപത്തിന്റെ വിത്തുകളാണ് കൃത്യമായ ഇടപെടലിലൂടെ പൊലീസ് നീക്കം ചെയ്‌തതെന്നും പൊലീസിന്‍റെ ജാഗ്രതയോടെയുള്ള ഇടപെടലാണ് പ്രതിയുടെ കള്ളക്കഥ പൊളിച്ചതെന്നും മേജര്‍ രവി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

READ ALSO: താലിബാന്റെ കീഴില്‍ അഫ്ഗാനില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ജീവിതം നരകതുല്യം: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

‘ആദ്യം കേട്ടപ്പോള്‍ കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ആശങ്കപ്പെട്ടു. സത്യാവസ്ഥ പുറത്തുവന്നപ്പോഴാണ് ആശ്വാസമായത്. അല്ലായിരുന്നെങ്കില്‍ തീര്‍ത്തും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് ഇത് പോയെനെ. ഒരു പട്ടാളക്കാരനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്ഐ എന്ന നിരോധിത സംഘടനയുടെ പേര് എഴുതിവെച്ചാല്‍ എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമായിരുന്നു. വര്‍ഗീയത പടര്‍ന്നേനെ. ഒരു കലാപത്തിന്‍റെ വിത്താണ് ഈ പട്ടാളക്കാരന്‍ പാകിയത്.. പോപ്പുലര്‍ ഫ്രണ്ട് എന്ന നിരോധിത സംഘടനയുടെ പേരില്‍ ഒരു അതിക്രമത്തിന് മുതിരുമ്പോള്‍ അതിന്‍റെ വ്യാപ്തി വലുതാണ്. പൊലീസ് സൈന്യത്തെ അറിയിച്ചാല്‍ പ്രതി പിന്നെ സേനയില്‍ ഉണ്ടാവില്ല. കോര്‍ട്ട് മാര്‍ഷലില്‍ 14 വര്‍ഷത്തെ തടവ് ശിക്ഷക്ക് ഇയാള്‍ വിധിക്കപ്പെട്ടേക്കാം, എന്നാല്‍ ഇയാളെ ജീവപര്യന്തം തടവിനാണ് വിധിക്കേണ്ടതെന്നും’ മേജർ രവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button