Latest NewsNewsIndia

‘മോദി ഹിമാലയത്തില്‍ പോകും, യോഗി മഠത്തിലേക്കും, നിങ്ങള്‍ ശിക്ഷിക്കപ്പെടും’: പോലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി ഒവൈസി‍

'അല്ലാഹു അവന്റെ ശക്തിയാൽ നിങ്ങളെ ശിക്ഷിക്കും, അപ്പോൾ ആര് വരും നിങ്ങളെ രക്ഷിക്കാൻ?': പോലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി ഒവൈസി‍

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പോലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ‘അൺപാർലമെന്ററി’ പരാമർശങ്ങൾ നടത്തിയ ഒവൈസിയുടെ വീഡിയോ വൈറലാകുന്നു. ലഖ്‌നൗവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ആണ് ഒവൈസി പ്രധാനമന്ത്രിയെയും യോഗി ആദിത്യനാഥിനെയും അധിക്ഷേപിച്ചുകൊണ്ട് സംസാരിച്ചത്.

Also Read:വീട്ടിൽ നിന്ന് സന്തോഷത്തോടെ സ്‌കൂളിലേക്ക് പോയ നന്ദനയെ പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി: ആത്മഹത്യ തന്നെയോ?

യോഗയും മോദിയും എപ്പോഴും നിങ്ങളെ സംരക്ഷിക്കാൻ ഉണ്ടാകില്ലെന്ന് ഓർത്താൽ നല്ലതെന്ന് ഒവൈസി യുപിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് യുപി പോലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു. ‘യോഗിയും പ്രധാനമന്ത്രി മോദിയും എല്ലായ്‌പ്പോഴും അവിടെ ഉണ്ടാകില്ല എന്ന ഈ വസ്തുത പോലീസ് ഉദ്യോഗസ്ഥർ തിരിച്ചറിയണമെന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു. നിങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങള്‍ മറക്കാന്‍ പോകുന്നില്ല. നിങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങള്‍ ഓര്‍ക്കും. മുസ്ലിങ്ങള്‍ അതിനു നിര്‍ബന്ധിതരാണ്. അല്ലാഹു അവന്റെ ശക്തിയാൽ നിങ്ങളെ നശിപ്പിക്കും., നിങ്ങളെ ശിക്ഷിക്കും. അപ്പോൾ കാര്യങ്ങൾ മാറും, നിങ്ങളെ രക്ഷിക്കാൻ ആരു വരും? യോഗി തന്റെ മഠത്തിലേക്കും മോദി മലകളിലേക്കും പോകും. പിന്നെ നിങ്ങളെ രക്ഷിക്കാൻ ആരു വരുമെന്ന് കാണാം’, ഒവൈസി ഭീഷണിപ്പെടുത്തി.

യുപി പോലീസുകാര്‍ക്കും പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി ആദിത്യനാഥിനുമെതിരായ ഒവൈസിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹൈദരാബാദ് എംപി പാര്‍ലമെന്റേറിയനാണെന്നും ഭരണഘടനാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ പാടില്ലെന്നും ഭാട്ടിയ പറഞ്ഞു. ഒവൈസിയുടെ പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഭാട്ടിയ വ്യക്തമാക്കി.

‘ഒവൈസിയുടെ പരാമർശങ്ങൾ പരിശോധിക്കും. എപ്പോൾ ഔറംഗസേബിനെയും ബാബറിനെയും പോലെയുള്ളവർ രാജ്യത്ത് അതിക്രമം നടത്താൻ വരുമ്പോൾ മഹാറാണാ പ്രതാപ്, ശിവജി, യോഗി, മോദി എന്നിവരെപ്പോലെ ഒരാൾ ഉയർന്നുവരും’, ഒവൈസിയുടെ പ്രസ്താവനകളോട് ശക്തമായി പ്രതികരിച്ച ബി.ജെ.പി ദേശീയ വക്താവ് എ.ഐ.എം.ഐ.എം തലവനെ രൂക്ഷമായി വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button