KeralaLatest NewsNews

വീട്ടിൽ നിന്ന് സന്തോഷത്തോടെ സ്‌കൂളിലേക്ക് പോയ നന്ദനയെ പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി: ആത്മഹത്യ തന്നെയോ?

ആലുവ: ആലുവയിൽ വെച്ച് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ഇന്നലെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കല്‍പറമ്ബില്‍ രാജേഷിന്റെ മകള്‍ നന്ദന(15)യുടെ മൃതദേഹമാണ് യു.സി. കോളേജിനടുത്ത തടിക്കടവ് പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. ബുധനാഴ്ചയായിരുന്നു പെൺകുട്ടിയെ കാണാതായത്.

Also Read:ദൈവങ്ങളിലും രാജാക്കന്മാരിലും ഒതുങ്ങി നിന്ന സിനിമയെ സേതുമാധവൻ മനുഷ്യ കേന്ദ്രീകൃതമാക്കി: പിണറായി വിജയൻ

സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു പെൺകുട്ടി. സന്തോഷത്തോടെയായിരുന്നു പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയതെന്നാണ് റിപ്പോർട്ട്. പിന്നീട് കാണാതാവുകയായിരുന്നു. വൈകിട്ട് മൂന്ന് മണി ആയിട്ടും നന്ദന തിരികെ എത്താതിരുന്നതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കുട്ടി പെരിയാറിന്റെ തീരത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

പെരിയാറിന്റെ തീരത്ത് ഉച്ചയ്ക്ക് കുട്ടിയെ കണ്ടതായി ചില പ്രദേശവാസികളും മൊഴി നല്‍കി. പെരിയാറിന്റെ തീരത്ത് നിന്ന് സ്‌കൂള്‍ ബാഗ് കണ്ടെത്തിയിരുന്നു. ഇതോടെ, പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തി. ഇതോടെ അഗ്നിശമന സേനയുടെ സഹായത്തോടെ പെരിയാറില്‍ തിരച്ചില്‍ തുടങ്ങി. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടപ്പുറം കെഇഎംഎച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് നന്ദന. അതേസമയം, നന്ദനയുടേത് ആത്മഹത്യ തന്നെയാണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button