തിരുവനന്തപുരം: ശംഖുമുഖം റോഡ് നവീകരണം വൈകുന്നതില്‍ കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. മുന്‍കാല പ്രവൃത്തിയുടെ പേരില്‍ ആര്‍ക്കും പ്രത്യേക പട്ടം ചാര്‍ത്തി കൊടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം റോഡ് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട യോഗത്തില്‍ ഉദ്യോഗസ്ഥന്‍ പങ്കെടുക്കാതിരുന്നതിന് മന്ത്രി കരാര്‍ കമ്പനിയെ ശാസിക്കുകയും ചെയ്തിരുന്നു.
‘മുമ്പ് പല ജോലികളും സമയത്തിന് ചെയ്ത് തീര്‍ത്ത ചരിത്രമുള്ളതാണ് ശംഖുമുഖം റോഡിന്റെ കരാറുകാർ. എന്നാല്‍ മുന്‍കാല പ്രവൃത്തിയുടെ പേരില്‍ ആര്‍ക്കും പ്രത്യേക പട്ടം ചാര്‍ത്തി കൊടുത്തിട്ടില്ല. എല്ലാ കരാറുകാരെയും ഒരേപോലെയാണ് വകുപ്പ് കാണുന്നത്. അങ്ങനെ ഒരിളവും ആര്‍ക്കും നല്‍കില്ല. പ്രവൃത്തി തടസമില്ലാതെ പോകണം. അതിനായി വകുപ്പിന്റെ ഇടപെടലുണ്ടാകും’. മന്ത്രി പറഞ്ഞു.
ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം: അധ്യാപകന്‍ അറസ്റ്റില്‍
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ജനുവരി മുതല്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേകം സംവിധാനം നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. നിശ്ചിത സമയത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് ഇന്‍സന്റീവ് നല്‍കുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ വൈകിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രിപറഞ്ഞു.
Post Your Comments