തിരുവനന്തപുരം: മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. വ്യാജ പ്രചാരണങ്ങളെ ഇനിയും തുറന്നുകാട്ടുമെന്നും കേന്ദ്ര പദ്ധതികൾ മുഴുവനും തങ്ങളുടെതാണെന്ന് വ്യാജ പ്രചാരണം നടത്തി, ദേശീയ പാതയോരങ്ങളിൽ പോലും അമ്മായി അച്ചനും മരുമകനും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ വസ്തുതകൾ പറയേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞു.
പദ്ധതികളുടെ ഉദ്ഘാടനത്തിൽ രാഷ്ട്രീയം പറയരുത് എന്ന് മുഹമ്മദ് റിയാസ് പറയുമ്പോൾ ചിരിയാണ് വരുന്നതെനും, മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ വിമർശനങ്ങൾക്ക് മറുപടി പറയവേ അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേരളത്തിന്‍റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ, കേന്ദ്ര സർക്കാരിനും തനിക്കും എതിരായി നടത്തിയ പ്രചാരണം മറന്നുപോയോ എന്നും വി. മുരളീധരൻ ചോദിച്ചു. സർക്കാർ പരിപാടികൾ രാഷ്ട്രീയ പരിപാടികൾ ആക്കരുതെന്ന് അഭിപ്രായം ഉണ്ടെങ്കിൽ അത് ആദ്യം ക്ലിഫ് ഹൌസിൽ പോയി പറയട്ടെ എന്നും വി. മുരളീധരൻ വ്യക്തമാക്കി.
Post Your Comments