Latest NewsNewsInternational

ഷി ജിന്‍പിങ്ങിനെ സ്വേച്ഛാധിപതിയെന്ന് വിളിച്ച് ബൈഡന്‍: രൂക്ഷവിമർശനവുമായി ചൈന

ബെയ്‌ജിങ്‌: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സ്വേച്ഛാധിപതിയെന്ന് വിളിച്ച സംഭവത്തിൽ യുഎസ് പ്രസിഡന്റ് ബൈഡനെതിരെ രൂക്ഷവിമർശനവുമായി ചൈന. ബൈഡന്റെ പ്രസ്താവന തീര്‍ത്തും തെറ്റാണെന്നും രാഷ്ട്രീയ ഉദ്ദേശത്തോടെ വളരെ നിരുത്തരവാദപരമായാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു. പ്രസ്താവനയെ ചൈന ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘സ്വന്തം നേട്ടത്തിനായി ബന്ധങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ എപ്പോഴും ഉണ്ട്. ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇത്തരത്തില്‍ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ വിജയിക്കില്ല. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ആരു ശ്രമിച്ചാലും അത് അദ്ദേഹത്തിന് തിരിച്ചറിയാകുമെന്ന് ഞാന്‍ കരുതുന്നു,’ മാവോ നിംഗ് പറഞ്ഞു.

യാതൊരു പണിയുമില്ലാത്തവര്‍ക്കായി ഈ ചിത്രം സമര്‍പ്പിക്കുന്നു: പ്രിയക്കൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദർ

കഴിഞ്ഞ ദിവസമാണ് ബൈഡനും ഷീ ജിന്‍പിങ്ങും തമ്മിൽ നാല് മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഷി ജിന്‍പിങ്ങിനെ ഇപ്പോഴും സ്വേച്ഛാധിപതിയായി കണക്കാക്കുന്നുണ്ടോ എന്ന് ബൈഡനോട് ചോദിച്ചത്. ‘തീര്‍ച്ചയായും’ എന്നായിരുന്നു ബൈഡന്റെ മറുപടി. ‘അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണ് നയിക്കുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹം ഒരു ഏകാധിപതിയാണ്. ചൈനീസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നമ്മുടെ സര്‍ക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്’, ബൈഡന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button