ThiruvananthapuramKeralaNattuvarthaLatest NewsNews

പഞ്ച് ഡയലോഗ് പറഞ്ഞ് എല്ലാക്കാലവും രക്ഷപ്പെടാൻ ശ്രമിക്കരുത്: ധനമന്ത്രിയ്ക്കെതിരെ വിമർശനവുമായി വി മുരളീധരന്‍

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള തുകയുടെ കണക്കിന് ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ മറുപടി പഴമൊഴിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്നാണ് മന്ത്രി പറയുന്നതെന്നും കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസർക്കാരാണെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്നും വി മുരളീധരന്‍ പറഞ്ഞു. ആരും ആരുടേയും അടിമയല്ലെന്നും അടിമ ഉടമ എന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പഞ്ച് ഡയലോഗ് പറഞ്ഞ് എല്ലാക്കാലവും രക്ഷപ്പെടാൻ ശ്രമിക്കരുത്. പറഞ്ഞ കണക്കുകളിൽ ധനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ മറുപടിയില്ല, പകരം വാമനപൂജയെന്നൊക്കെയാണ് പ്രതികരണം. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണം. കേന്ദ്രം കൊടുക്കാനുള്ളതെല്ലാം കൊടുത്തു കഴിഞ്ഞു. കുടിശിക വന്നത് കൃത്യമായ നടപടികൾ സർക്കാർ പാലിക്കാത്തതിനാലാണ്. കണക്കുകൾ പറയുന്നതല്ലാതെ മന്ത്രിമാർ ആരുംതന്നെ വിശദാംശങ്ങൾ പറയുന്നില്ല,’ വി മുരളീധരൻ വ്യക്തമാക്കി.

ദീപാവലി ദിനത്തിൽ ഗൂഗിളിൽ നിങ്ങളും ഇക്കാര്യം തിരഞ്ഞോ? രസകരമായ സേർച്ച് റിസൾട്ടുകൾ പങ്കുവെച്ച് സുന്ദർ പിച്ചൈ

‘നെല്ല് സംഭരണത്തിന് കേന്ദ്രം 378 കോടി നൽകി. പണം സംസ്ഥാന സർക്കാർ നെൽകർഷകർക്കു നൽകിയോ അതോ കേരളീയം പരിപാടിക്ക് ചെലവാക്കിയോ? കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നത് ആരെന്ന് വ്യക്തമാണ്. കേന്ദ്രം വർധിപ്പിച്ച താങ്ങുവിലയല്ല നൽകുന്നത്. കാര്യങ്ങൾ ചെയ്യാതെ പഴി കേന്ദ്രത്തിന്‍റെ തലയിൽ വക്കാനാണ് ശ്രമം. പറഞ്ഞ കാര്യങ്ങളിൽ ധവളപത്രം ഇറക്കാൻ വെല്ലുവിളിക്കുന്നു,’ വി മുരൾകീധരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button